Sorry, you need to enable JavaScript to visit this website.

യെമനില്‍ തടവിലായിരുന്ന മൂന്ന് മലയാളികള്‍ക്ക് മോചനം

കോഴിക്കോട് - യെമനില്‍ ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്നു മലയാളികള്‍ മോചിതരായെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കോട്ടയം സ്വദേശി ശ്രീജിത്ത്, ആലപ്പുഴ സ്വദേശി അഖില്‍, കോഴിക്കോട് സ്വദേശി ദിപാഷ് എന്നിവരെയാണ് മോചിപ്പിച്ചത്.

മൂന്ന് മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാര്‍ ബന്ദികളുടെ പിടിയിലാവുകയായിരുന്നു. ജനുവരി രണ്ടിനാണ് ഇവര്‍ സഞ്ചരിച്ച യു.എ.ഇ ചരക്കു കപ്പല്‍ അല്‍ഹുദയില്‍നിന്ന് ഭീകരര്‍ പിടിച്ചെടുത്തത്. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരിലാണ് കപ്പല്‍ പിടിച്ചെടുത്ത് 11 ജീവനക്കാരെ തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരില്‍ മൂന്ന് മലയാളികളുള്‍പ്പെടെ ഏഴ് ഇന്ത്യക്കാരുണ്ട്. നയതന്ത്രതലത്തില്‍ ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് മൂന്നുപേരേയും വിട്ടയച്ചത്. കേരളത്തിലുള്ള ബന്ധുക്കളുമായി വിട്ടയക്കപ്പെട്ടവര്‍ സംസാരിച്ചിരുന്നു. ഇവര്‍ ഉടന്‍ നാട്ടിലെത്തുമെന്നാണ് വിവരം.

 

Latest News