തൃശൂര്‍ - തൃശൂര്‍ പൂരത്തിന് ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുണ്ടാവില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ അറിയിച്ചു. പൂരം പൂര്‍വാധികം ഭംഗിയായി നടത്തുമെന്നും മന്ത്രി പറഞ്ഞു. നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണം. ദേവസ്വം ബോര്‍ഡുകള്‍ക്കുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.
ഇന്ന് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രണ്ട് വര്‍ഷത്തെ കോവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഇടപെടല്‍. പരമാവധി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു. തേക്കിന്‍കാട് മൈതാനത്തെ ബാരിക്കേഡ്, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം കണ്ടെത്തും. 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. വെടിക്കെട്ട് മുന്‍വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
മേയ് 10നാണ് തൃശൂര്‍ പൂരം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂരത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടത്തിയിരുന്നുവെങ്കിലും പൂര നഗരിയിലേക്ക് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. ഈ വര്‍ഷം പൂരപ്രേമികള്‍ക്ക് പൂര നഗരിയില്‍ പ്രവേശനം ഉണ്ടാകും.