Sorry, you need to enable JavaScript to visit this website.

ഐഎഎസുകാരായ ഡോ: ശ്രീറാം വെങ്കിട്ടരാമനും  ഡോ:  രേണു രാജും വിവാഹിതരാകുന്നു

കൊച്ചി- യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ച് താലിക്കെട്ട് നടക്കുമെന്നാണ് വിവരം. ഇരുവരുടെയും അടുത്ത ബന്ധുക്കൾമാത്രാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. ഇരുവരും ഒരേ സർവീസിലുള്ളതിനാൽ സൗഹൃദവലം ഒരു പോലെയാണ് അതിനാൽ വിവാഹശേഷം പ്രത്യേക വിവരുന്നു സത്ക്കാരുമുണ്ടാകും.
ശ്രീറാമിന്റെയും രേണുവിന്റെയും കുടുംബങ്ങൾ തമ്മിലെടുത്ത തീരുമാനമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. മാധ്യമപ്രവർത്തകൻ ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായി സസ്‌പെൻഷനിലായ ശേഷം മടങ്ങിയെത്തിയ ശ്രീറാം ഇപ്പോൾ ആരോഗ്യവകുപ്പിൽ ജോയിൻ സെക്രട്ടറിയും കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽ എം.ഡിയുമാണ്. ആലപ്പുഴ ജില്ലാ കലക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. ശ്രീറാമിന്റെ പ്രശ്‌നങ്ങൾ മനസിലാക്കി രേണുവിന്റെ കുടുംബം വിവാഹത്തിന് താത്പര്യം പ്രകടപ്പിക്കുകയായിരുന്നു. സർവ്വീസിലെ സുഹൃത്തുക്കൾക്ക് വാട്‌സാപ്പ് സന്ദേശത്തിലൂടെ കല്യാണക്കാര്യം അറിയിച്ചിട്ടുണ്ട്.
എം.ബി.ബി.എസിന് ഒപ്പം പഠിച്ച ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. എം.ബി.ബി.എസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സർവീസിലെത്തുന്നത്. ദേവികുളം സബ്കലക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ സിറാജ് ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ബൈക്കിൽ ഇടിച്ച സംഭവം വിവാദമായിരുന്നു. അപകടത്തിൽ ബഷീർ മരിക്കുകയും ചെയ്തു.
 

Latest News