തിരുവനന്തപുരം- ട്രോളർമാർക്കിതാ കേരള സർക്കാർ ഒരു സുവർണാവസരം തുറന്നിട്ടിരിക്കുന്നു. സംസ്ഥാന യുവജനക്ഷേമ വകുപ്പ് നടത്താനിരിക്കുന്ന നാഷണൽ യൂത്ത് കോൺകോഡ് എന്ന പരിപാടിയുടെ ഭാഗമായി വൻ തുക സമ്മാനം നൽകുന്ന ദേശീയ ട്രോൾ മത്സരം പ്രഖ്യാപിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സാഹചര്യത്തെ ആസ്പദമാക്കിയാണ് മത്സരം. മിണ്ടിപ്പോകരുത് അതായത് ജസ്റ്റ് ഷട്ടപ്പ് എന്നതാണു വിഷയം.
ഇമേജായും വീഡിയോ ആയും ട്രോളുകൾ സൃഷ്ടിക്കാം. പങ്കെടുക്കുന്നവർ 15നും 30നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഒരാൾക്ക് മൂന്ന് വീതം എൻടികൾ വരെ അയക്കാം. 50,000 രൂപ, 25000 രൂപ, 10000 രൂപ എന്നിങ്ങനെ ഓരോ വിഭാഗത്തിലേയും മികച്ച ട്രോളുകൾക്ക് പാരിതോഷികം നൽകും.
എൻട്രികൾ മാർച്ച് 30 വരെ സമർപ്പിക്കാം. www.youthconcord.in എന്ന വെബ്‌സൈറ്റിലാണ് അപ്ലോഡ് ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0471 2733602, 9447061461 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയിലിലോ ബന്ധപ്പെടാം.