Sorry, you need to enable JavaScript to visit this website.

കാറോടിച്ചിട്ട് ഹെല്‍മെറ്റ് വെച്ചില്ല, വിചിത്രമായ പിഴ

തിരുവനന്തപുരം- ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ കാറുടമക്ക് ട്രാഫിക് പോലീസ് പിഴ ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് വിചിത്രമായ സംഭവം. മുക്കുന്നൂര്‍ ഗിരി നഗറില്‍ ധന്യാ ഭവനില്‍ അജിത്തിന് സ്വന്തമായി ബൈക്കില്ല. ഉള്ളതാകട്ടെ ഒരു കാറാണ്. കഴിഞ്ഞ ദിവസം അജിത്തിന്റെ വീട്ടിലേക്ക് ട്രാഫിക് പോലീസിന്റെ പിഴ ചുമത്തിയുള്ള നോട്ടീസെത്തി.

ബൈക്ക് യാത്രക്കിടെ ഹെല്‍മറ്റ് ധരിച്ചില്ല എന്ന കാരണത്താല്‍ 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടിസില്‍ പറയുന്നത്. ബൈക്കിലിരുന്ന് സഞ്ചരിക്കുന്ന ഏതോ ഒരാളുടെ ഫോട്ടോയുമുണ്ട്.
അജിത്തിന്റെ കാര്‍ KL 21 D 9877 ആണ്.  നോട്ടീസില്‍ വാഹനം കാര്‍ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം ഹെല്‍മറ്റ് വയ്ക്കാത്തതാണ്.
ക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം. മറ്റാരോ നിയമം തെറ്റിച്ചതിന് താന്‍ 500 രൂപ പിഴ അടക്കേണ്ടി വരുമോ എന്ന ചിന്തയിലാണ് അജിത്ത്.

 

Latest News