റിയാദ് - സൗദി തലസ്ഥാനമായ റിയാദിന്നേരെ ഹൂതി മിലീഷ്യകൾ തൊടുത്തുവിട്ട ബാലിസ്റ്റിക് സൗദി വ്യോമ സേന തകർത്തു. തലസ്ഥാന നഗരിയുടെ വടക്ക് കിഴക്ക് ഭാഗത്ത് ആകാശത്ത് വെച്ച് ഇന്ന് (ഞായർ)രാത്രി 11. 30 ഓടെയാണ് സംഭവം. സ്‌ഫോടന ശബ്ദത്തോടൊപ്പം കെട്ടിടങ്ങൾ കുലുങ്ങിയതായും പ്രദേശവാസികൾ പറഞ്ഞു. ഇതേസമയം യമനിൽ നിന്ന് ജിസാനിലേക്കും മിസൈൽ വിട്ടതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ജിസാനില്‍ വന്‍ സ്ഫോടനശബ്ദമുണ്ടായതായും ചില വായനക്കാര്‍ മലയാളം ന്യൂസിനോട് പറഞ്ഞു.