Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചെങ്ങന്നൂരിലെ വിജയിയെ കേരള കോൺഗ്രസ് തീരുമാനിക്കും -കെ.എം മാണി

കോട്ടയത്ത് കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃയോഗത്തിൽ കെ.എം. മാണി സംസാരിക്കുന്നു. 

കോട്ടയം - ചെങ്ങന്നൂരിൽ കേരളാ കോൺഗ്രസ് നിർണ്ണായക ശക്തിയാണെന്നും, പാർട്ടി ചെങ്ങന്നൂരിൽ ആർക്കൊപ്പമാണോ അവർക്കാകും ജയമെന്നും കേരള കോൺഗ്രസ് എം നേതാവ് കെ.എം മാണി. തെരഞ്ഞെടുപ്പിനായി താൽക്കാലിക മുന്നണി ബന്ധം ഉണ്ടാവില്ലെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം കേന്ദ്ര ഓഫീസിൽ നടന്ന ജില്ലാ നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കർഷക മേഖലയിലെ പ്രതിസന്ധികൾ അതിജീവനം ചെയ്യാനുള്ള സഹായ പ്രവർത്തനങ്ങൾ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ മുഖ്യപ്രവർത്തന  അജണ്ടയായി ക്രമീകരിക്കുന്നതിനു ശ്രദ്ധ കേന്ദ്രികരിക്കണമെന്ന് കെ.എം.മാണി പറഞ്ഞു. 
കേരളത്തിലെ റബർ കർഷകർ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങൾക്ക് പുറമെ ചിരട്ടപാൽ ഇറക്കുമതി ചെയ്യുന്നത് കർഷകർക്ക് കൂനിൻമേൽ കുരു എന്നതിന് സമാനമായ അവസ്ഥയാണ്.
ചെറുകിടകർഷകരിൽനിന്ന് ചിരട്ടപാൽ കാര്യക്ഷമമായ രീതിയിൽ സംഭരിച്ചു കർഷകർക്ക് ആശ്വാസകരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ 28 ന് റബർ ബോർഡ് ഉപരോധവും ധർണയും നടത്തും.
ഏപ്രിൽ 17 ന് കാർഷിക മേഖലയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ എല്ലാ പഞ്ചായത്ത് കമ്മറ്റികളുടെയും നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളും സായാഹ്ന ധർണയും നടത്തുവാൻ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു.
പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി, ജോയ് അബ്രഹാം എം.പി, മോൻസ് ജോസഫ് എം.എൽ.എ, തോമസ് ചാഴിക്കാടൻ, അഡ്വസ്റ്റീഫൻ ജോർജ്,വിജി.എം.തോമസ്,അഡ്വ.ജോബ് മൈക്കിൾ,എം.എസ്.ജോസ്,ജോസഫ് ചാമക്കാല,സക്കറിയാസ് കുതിരവേലി,ജോസ് പുത്തൻകാല,ഫിലിപ്പ് കുഴികുളം,സെബാസ്റ്റ്യൻ കുളത്തുങ്കൽ,അഡ്വ. ജോസ് ടോം, സജി മഞ്ഞക്കടമ്പിൽ, പ്രിൻസ് ലൂക്കോസ്, പി.എം. മാത്യു, പോൾസൺ ജോസഫ്,ജോസ് ഇടവഴികൾ, എം.എം.മാത്യു, മജു പുളിക്കൽ, മാത്തുക്കുട്ടി ഞായർകുളം,നിർമല ജിമ്മി,കെ.പി.ജോസഫ്,ഷീലാ തോമസ്, സ്റ്റീഫൻ പറവേലി, വി.ജെ.ലാലി, രാജു ആലപ്പാട്ട്, ജോസ് കളങ്കവുങ്കൽ, ജോൺ ജോസഫ്, സണ്ണി പാറേപ്പറമ്പിൽ,ജോണിക്കുട്ടി മണത്തിനകം, ഏബ്രഹാം പഴക്കക്കടമ്പിൽ,തോമസ് റ്റി, പൗലോസ് കടമ്പംകുഴി എന്നിവർ പ്രസം ഗിച്ചു. 


 

Latest News