Sorry, you need to enable JavaScript to visit this website.

മുൻ പ്രവാസി വനിതകൾക്ക് 30 ലക്ഷം വരെ വായ്പ, നോർക്ക അപേക്ഷ ക്ഷണിച്ചു

കൽപറ്റ- പ്രവാസി വനിതകൾക്കായി സംസ്ഥാന വനിതാ വികസന കോർപറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടപ്പിലാക്കുന്ന സ്വയംതൊഴിൽ വായ്പാപദ്ധതിയായ നോർക്ക വനിതാമിത്ര പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. 
 18-55 പ്രായക്കാരായ  വനിതകൾക്ക്  അപേക്ഷിക്കാം.  വാർഷികവരുമാനപരിധി മൂന്ന് ലക്ഷം രൂപ. റേഷൻ കാർഡിന്റെ പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് പകർപ്പ്, പാസ്പോർട്ടിന്റെ വിശദാംശങ്ങൾ അടങ്ങിയ പേജിന്റെയും വ്യക്തിഗത വിവരങ്ങൾ അടങ്ങിയ പേജിന്റെയും, വിസ, എക്സിറ്റ് പേജുകളുടെയും പ്രസ്തുത പാസ്പോർട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങൾ അടങ്ങിയ പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷ ഫോം WWW.kswdc.org എന്ന വെബ് സൈറ്റിൽ ലഭിക്കും. വിദേശത്ത് രണ്ട് വർഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്തശേഷം മടങ്ങിയെത്തുന്ന വനിതകൾക്ക് പരമാവധി 30 ലക്ഷം രൂപ വരെയുളള സ്വയംതൊഴിൽ വായ്പകളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. 
കൃത്യമായി വായ്പ തിരിച്ചടവ് നടത്തുന്ന അപേക്ഷകയ്ക്ക് പദ്ധതി ചെലവിന്റെ 15 ശതമാനത്തിനു തുല്യമായ തുക (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂലധന സബ്സിഡി നൽകും. വായ്പയുടെ അവസാന തവണകളിലേക്കാണ് സബ്സിഡി തുക വരവ്‌വെക്കുക, വായ്പയുടെ കാലാവധിക്കിടയിൽ തിരിച്ചടവ് മുടക്കം വരാത്ത വായ്പക്കാർക്ക് മാത്രമേ മൂലധന സബ്സിഡി അനുവദിക്കൂ. സബ്സിഡി തിട്ടപ്പെടുത്തുന്ന സമയത്ത് വായ്പയിൽ തവണമുടക്കം ഉണ്ടാകാൻ പാടില്ല. 
മുടക്കമുണ്ടെങ്കിൽ ആയത് തീർന്നാൽ മാത്രമേ മൂലധന സബ്സിഡിക്കു അർഹതയുണ്ടാകൂ.  ക്യത്യമായി തിരിച്ചടവ് നടത്തുന്ന ശുണഭോക്താകൾക്ക് ആദ്യ നാല് വർഷം വായ്പാതുകയിൽ മൂന്നു ശതമാനം പലിശ സബ്സിഡിയും അനുവദിക്കും. ഫോൺ:0495 2766454, 9496015010.

Latest News