ഹൈദരാബാദ്- കാമുകിക്കൊപ്പം ഒളിച്ചോടി തിരിച്ചെത്തിയ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ തയ്യാറാകാതെ ഭാര്യ. ഹൈദരാബാദിലെ കുകത്ത്പള്ളിയിലാണ് സംഭവം. കാമുകിയുടെ ആഢംബര ജീവിതത്തിന്റെ ചെലവ് താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് യുവാവ് വീട്ടിലേക്ക് തിരികെ എത്തിയതെന്നാണ് പോലീസ് പറയുന്നത്. ഭാര്യ സ്വീകരിക്കാന്‍ തയ്യാറാകാതെ വന്നതോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കണം എന്നാവശ്യപ്പെട്ട് യുവാവ് പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കുകത്ത്പള്ളിയില്‍ ഭാര്യയ്ക്കും രണ്ടുമക്കള്‍ക്കുമൊപ്പം കഴിഞ്ഞിരുന്ന യുവാവാണ് കാമുകിയ്‌ക്കൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ വിവാഹിതയായ ഒരു സ്ത്രീയെ പരിചയപ്പെടുന്നതെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് വാട്‌സ്ആപ്പിലൂടെ ചാറ്റിങ്ങും ആരംഭിച്ചു. രണ്ട് മാസം മുന്നേയാണ് ഇയാള്‍ യുവതിയ്‌ക്കൊപ്പം ഒളിച്ചോടിയത്.
ഒളിച്ചോട്ടത്തിന് പിന്നാലെ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ കാണാതായ സമയത്ത് അച്ഛന്‍ ഡല്‍ഹിയില്‍ ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് പോയിരിക്കുകയാണെന്നായിരുന്നു ഭാര്യ മക്കളോട് പറഞ്ഞിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവ് പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചെത്തിയത്.
ഒരു ദുര്‍ബല നിമിഷത്തില്‍ തനിക്ക് തെറ്റ് പറ്റിപ്പോയെന്ന് കുറ്റസമ്മതം നടത്തിയ ഇയാള്‍, ഭാര്യയെ എങ്ങനെയെങ്കിലും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കണമെന്നും തന്നെ സ്വീകരിക്കാന്‍ ആവശ്യപ്പെടണമെന്നും ആവശ്യപ്പെടുകയായിരുന്നു.
കാമുകി, ആഢബര ജീവിതം നയിക്കുന്ന ആളാണെന്നും അവളുടെ ഒരുമാസത്തെ പ്രഭാതഭക്ഷണം മുതല്‍ അത്താഴം വരെയുള്ള ചെലവുകള്‍ക്കായി തനിക്ക് 10 ലക്ഷം രൂപ ലോണ്‍ എടുക്കേണ്ടി വന്നെന്നും യുവാവ് പോലീസിനോട് പറഞ്ഞു. സാമ്പത്തിക ബാധ്യത താങ്ങാനാകാതെ വന്നതോടെയാണ് ഇയാള്‍ ഹൈദരാബാദിലേക്ക് തിരിച്ച് വന്നത്. തിരിച്ചെത്തിയ യുവാവ് മുതിര്‍ന്നവരെക്കൊണ്ട് സംസാരിപ്പിച്ച് ഭാര്യയെ സമ്മതിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്കൊപ്പം തുടര്‍ന്ന് ജീവിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് ഭാര്യ സ്വീകരിച്ചത്.