ഇടുക്കി- പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ശേഖരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂന്നാര്‍ നല്ലതണ്ണി ആറുമുറി ലയത്തില്‍ സന്തോഷാണ് (27) പിടിയിലായത്. മൂന്നാര്‍ സ്വദേശിനിയായ ഇരുപതുകാരിയുമായി ബന്ധം സ്ഥാപിച്ച സന്തോഷ് വീഡിയോ കോള്‍ ചെയ്ത് നഗ്നദൃശ്യങ്ങള്‍ മൊബൈലില്‍ സ്‌ക്രീന്‍ ഷോട്ട് എടുത്ത് സൂക്ഷിച്ചു. ഇതിനിടെ പെണ്‍കുട്ടി തമിഴ്‌നാട്ടില്‍ പഠിക്കുന്ന മറ്റൊരു യുവാവുമായി അടുക്കുന്നതറിഞ്ഞ സന്തോഷ് ഈ ബന്ധം തകര്‍ക്കാനായി തന്റെ പക്കലുള്ള ചിത്രങ്ങള്‍ അയാള്‍ക്ക് അയച്ചുകൊടുത്തു. ആ യുവാവ് ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെയും പ്രതിയുടെയും ഫോണുകളിലെ ചാറ്റുകളും ചിത്രങ്ങളും മായ്ച്ചുകളഞ്ഞിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരാഴ്ച നീണ്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കഴിഞ്ഞ ആഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ എസ്.എച്ച്.ഒ മനേഷ് കെ. പൗലോസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ചില തെളിവുകള്‍കൂടി ലഭിച്ചാല്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ കെ.ഡി. മണിയന്‍, എ.എസ്.ഐ സജി എം. ജോസഫ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കി.