Sorry, you need to enable JavaScript to visit this website.

യെമന് വീണ്ടും സൗദിയുടെ ഇന്ധന സഹായം

റിയാദ് - സൗദി അറേബ്യ യെമന് പ്രഖ്യാപിച്ച ഇന്ധന സഹായത്തിന്റെ പുതിയ ഗഡു അല്‍മഹ്‌റ ഗവര്‍ണറേറ്റ് തുറമുഖത്തെത്തി. ഏദനില്‍നിന്നാണ് ഇന്ധനം അല്‍മഹ്‌റയിലെത്തിച്ചത്. യെമന്‍ വികസന, പുനനിര്‍മാര്‍ണ സൗദി പ്രോഗ്രാം വഴിയാണ് യെമന് ഇന്ധന സഹായം നല്‍കുന്നത്. അല്‍മഹ്‌റയിലെ വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ 5,400 ടണ്‍ ഡീസല്‍ ആണ് പുതിയ ഗഡുവായി എത്തിച്ചത്.
അല്‍മഹ്‌റ പ്രാദേശിക കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സാലിം അബ്ദുല്ല നൈമര്‍, നശ്‌തോന്‍ തുറമുഖത്തെ എണ്ണ വ്യവസായ വിഭാഗം മേധാവി സാലിം അലി അല്‍സുലൈമി, അല്‍മഹ്‌റ എണ്ണ കമ്പനി ഡെപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് കല്‍ശാത്ത്, അല്‍മഹ്‌റ, ഹദര്‍മൗത്ത് യെമന്‍ വികസന, പുനനിര്‍മാര്‍ണ സൗദി പ്രോഗ്രാം ഓഫീസ് ഡയറക്ടര്‍ അബ്ദുല്ല ബാസുലൈമാന്‍ എന്നിവര്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് ഇന്ധന സഹായം സ്വീകരിച്ചു. നാലു വര്‍ഷമായി സൗദി ഇന്ധന സഹായം അല്‍മഹ്‌റക്ക് പ്രയോജനപ്പെടുന്നതായി അല്‍മഹ്‌റ എണ്ണ കമ്പനി ഡൊേപ്യൂട്ടി ഡയറക്ടര്‍ മുഹമ്മദ് കല്‍ശാത്ത് പറഞ്ഞു.
ഹദര്‍മൗത്ത് ഗവര്‍ണറേറ്റിലും പുതിയ ഗഡു ഇന്ധന സഹായം എത്തിച്ചു.

 

Latest News