തിരുവനന്തപുരം- സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വയനാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം , തിരുവനന്തപുരം എന്നീ ജില്ലകളില്‍ കൂടുതല്‍ മഴക്കുള്ള സാദ്ധ്യയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും വരുന്ന അഞ്ച് ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ സ്വാധീനഫലമായി കാറ്റ് ശക്തമാകുന്നതാണ് ഇപ്പോള്‍ സംസ്ഥാനത്ത് മഴ ലഭിക്കാനുള്ള കാരണം.