കോഴിക്കോട്- സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോർഡ് നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത 2,61,375 വിദ്യാർഥികളിൽ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതിൽ 2,47,924 പേർ വിജയിച്ചു (97.06 ശതമാനം). ആകെ വിജയിച്ചവരിൽ 2,749 പേർ ടോപ് പ്ലസും, 29,879 പേർ ഡിസ്റ്റിംഗ്ഷനും, 77,559 പേർ ഫസ്റ്റ് ക്ലാസും, 42,530 പേർ സെക്കന്റ് ക്ലാസും, 95,207 പേർ തേർഡ് ക്ലാസും കരസ്ഥമാക്കിയെന്ന് പരീക്ഷാ ബോർഡ് ചെയർമാൻ എം.ടി. അബ്ദുല്ല മുസ്ലിയാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിൽ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 10,462 അംഗീകൃത മദ്രസകളിലെ വിദ്യാർഥികൾ പരീക്ഷക്കിരുന്നത്.
പരീക്ഷാ ഫലം ംംം.മൊെേമവമ.ശിളീ, േേവു://ൃലൗെഹ.േമൊെേമവമ.ശിളീ/ എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. അഞ്ചാം ക്ലാസിൽ പരീക്ഷ എഴുതിയ 1,09,707 കുട്ടികളിൽ 1,04,923 പേർ വിജയിച്ചു. ഏഴാം ക്ലാസിൽ പരീക്ഷക്കിരുന്ന 99,758 കുട്ടികളിൽ 98,050 പേർ വിജയിച്ചു. പത്താം ക്ലാസിൽ പരീക്ഷക്കിരുന്ന 39,422 കുട്ടികളിൽ 38,552 പേർ വിജയിച്ചു. പ്ലസ് ടു ക്ലാസിൽ പരീക്ഷക്കിരുന്ന 6,551 കുട്ടികളിൽ 6,399 പേർ വിജയിച്ചു. ഈ വർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അഞ്ച്, ഏഴ് ക്ലാസുകളിൽ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയൽ ഇസ്‌ലാമിക് മദ്രസയാണ്. പത്താം ക്ലാസിൽ എടപ്പാൾ ഹിദായ നഗർ ദാറുൽ ഹിദായ മദ്രസയും പ്ലസ് ടു ക്ലാസിൽ വി.കെ. പടി ദാറുൽ ഇസ്‌ലാം അറബിക് മദ്രസയിലുമാണ് കൂടുതൽ പേർ പരീക്ഷക്കിരുന്നത്.
ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷയെഴുതിയ കർണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്. വിദേശ രാഷ്ട്രങ്ങളിൽ നിന്നും കൂടുതൽ വിദ്യാർഥികളെ ഓൺലൈൻ പരീക്ഷക്കിരുത്തിയ യു.എ.ഇ.യിലാണ്. 1,038 വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുത്തു വിജയിച്ചു. വാർത്താസമ്മേളനത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്ററും സംബന്ധിച്ചു.