അബഹ - ദക്ഷിണ സൗദിയിലെ തന്നൂമയിലെ പർവതമധ്യത്തിലെ പ്രകൃതിദത്തമായ നീന്തൽകുളം സന്ദർശകരുടെ മനംകവരുന്നു. പർവതമധ്യത്തിൽ പാറമടയിൽ നിറഞ്ഞ വെള്ളമാണ് അതിമനോഹരമായ നീന്തൽകുളമായി മാറിയിരിക്കുന്നത്. നീലനിറത്തിലുള്ള വെള്ളം നിറഞ്ഞ ഈ നീന്തൽകുളത്തിന്റെയും ഇതിൽ യുവാക്കൾ നീന്തിക്കളിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മലകളാൽ ചുറ്റപ്പെട്ട ഒഴിഞ്ഞ പ്രദേശത്താണ് പ്രകൃതി രൂപപ്പെടുത്തിയ നീന്തൽകുളമുള്ളത്.
مسبح طبيعي وسط الجبال في إحدى قرى محافظة #تنومة جنوب #السعودية
— العربية السعودية (@AlArabiya_KSA) April 17, 2022
تصوير: تركي الثابتي pic.twitter.com/1WC1rTsKV7