Sorry, you need to enable JavaScript to visit this website.

ജെസ്‌നയെ സിറിയയില്‍ കണ്ടെത്തിയെന്ന പ്രചാരണം തടുരുന്നു, നിഷേധവുമായി സി.ബി.ഐ

കോട്ടയം- എരുമേലിക്ക് സമീപം മുക്കൂട്ടുത്തറയില്‍നിന്ന് കാണാതായ ജെസ്‌ന മരിയ ജയിംസിനെ സിറിയയില്‍ കണ്ടെത്തിയെന്ന പ്രചാരണം വ്യാജമാണെന്ന വിശദീകരണവുമായി സി.ബി.ഐ.
സമൂഹമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ സൈറ്റുകളിലും ജെസ്‌ന സിറിയിയില്‍ എത്തിയതായുള്ള വാര്‍ത്തകള്‍ വ്യാപിച്ചതിനു പിന്നാലെയാണ്  സി.ബി.ഐയുടെ വിശദീകരണം. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സി.ബി.ഐ വ്യത്തങ്ങള്‍ അറിയിച്ചു. ലൗ ജിഹാദ് വീണ്ടും വിവാദമാക്കാനുള്ള ആസൂത്രിത ശ്രമമാണ് വ്യാജ വാര്‍ത്താ പ്രചാരണത്തിനു പിന്നില്‍.

https://www.malayalamnewsdaily.com/sites/default/files/2022/04/18/janmabhumi.jpg

വാര്‍ത്തയോടൊപ്പം ജന്മഭൂമി ദിനപത്രം നല്‍കിയ ചിത്രം.

2018ലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌നയെ കാണാതായത്.
വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും കണ്ടെത്താനായിരുന്നില്ല. തുട!ര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.
2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്‌നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്‌നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം െ്രെകംബ്രാഞ്ചിനു കൈമാറി.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്‌നയെ ആരും കണ്ടിട്ടില്ല.
മാര്‍ച്ച് അവസാനം ജെസ്‌നയെ സംബന്ധിച്ചു ചില വിവരങ്ങള്‍ പോലീസിനു ലഭിച്ചെങ്കിലും കോവിഡ് വ്യാപനമായതിനാല്‍ അന്വേഷണത്തില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. ജെസ്‌ന ജീവനോടെയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ജെസ്‌ന തമിഴ്‌നാട്ടിലേക്കാണു പോയതെന്നും കരുതുന്നു.  
കേസന്വേഷണത്തിനായി രണ്ടു ലക്ഷം ടെലിഫോണ്‍ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ചിരുന്നു. 4,000 നമ്പറുകള്‍ സൂക്ഷ്മ പരിശോധനക്കും വിധേയമാക്കി. ജെസ്‌നയെയും സുഹൃത്തിനെയും ബംഗളുരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്‌നയല്ലെന്നു പിന്നീട് വ്യക്തമായി.
ബംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്‌നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ചു പോലീസ് സംഘം പലതവണ ബംഗളുരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.  കാണാതായ ദിവസം 16 തവണ ജെസ്‌നയെ ഫോണില്‍ വിളിച്ച ആണ്‍ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്‌തെങ്കിലും തെളിവുകള്‍ ലഭിച്ചില്ലെന്നു പോലീസ് പറയുന്നു.

 

Latest News