മക്ക- വിശുദ്ധ ഹറം മസ്ജിദില്‍ സന്ദര്‍ശ പ്രവാഹം കൂടുന്നതിനനുസരിച്ച് മാലിന്യങ്ങളും വര്‍ധിക്കുന്നു. എന്നാല്‍ നിശ്ചിതമായ ഇടവേളകളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും പള്ളി വൃത്തിയാക്കാനും ചിട്ടയോടെയുള്ള പ്രവര്‍ത്തനവും മേല്‍നോട്ടവുമാണ് നടക്കുന്നത്. 15 ദിവസത്തിനിടെ രണ്ടായിരം ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തതായി ഹറം കാര്യ വകുപ്പിന്റെ കീഴിലുള്ള ക്ലീനിംഗ് വിഭാഗം അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും യാത്രയില്‍ ഉപയോഗിക്കുന്ന ഭക്ഷ്യകിറ്റുകള്‍ കാര്‍ട്ടൂണുകളുളുള്‍പടെയുള്ള മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
മാലിന്യങ്ങള്‍ വാഹനത്തില്‍ കയറ്റി നീക്കം ചെയ്യുകയാണെന്നും ഒമ്പത് ടണ്‍ വീതം കൊള്ളുന്ന വാഹനമാണ് ഉപയോഗിക്കുന്നതെന്നും ഹറം പള്ളിയിലെ ക്ലീനിംഗ് വിഭാഗം തലവന്‍ ജബ്ബാര്‍ ബിന്‍ അഹമ്മദ് അല്‍വതനി പറഞ്ഞു. പാരിസ്ഥിക സംരക്ഷണത്തിനായുള്ള സംഘടനയുടെ മേല്‍നോട്ടത്തിലാണ് മാലിന്യം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.