കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്നാണ് സൂചന. ഏത് ദിവസവും ഹാജരാകാമെന്ന് ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും അറിയിച്ചിട്ടുണ്ട്. ഹാജരാകാമെന്ന് കാണിച്ച് ഇരുവരും െ്രെകംബ്രാഞ്ചിന് മറുപടി നല്‍കുകയായിരുന്നു. കേസില്‍ അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് െ്രെകം ബ്രാഞ്ച് വ്യക്തമാക്കുന്നത്.
മുന്‍പ് നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയായിരുന്നു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. െ്രെകംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇവര്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയത്.
എന്നാല്‍, മറ്റുള്ളവരെ ചോദ്യം ചെയ്തശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് െ്രെകം ബ്രാഞ്ച് തീരുമാനം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് 18 നു െ്രെകംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചേക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ലഭിച്ച അന്വേഷണ വിവരങ്ങളാകും വിചാരണകോടതിയില്‍ സമര്‍പ്പിക്കുക. ഇതു പരിശോധിച്ചശേഷമാകും കൂടുതല്‍ അന്വേഷണം വേണോ എന്ന കാര്യത്തില്‍ വിചാരണകോടതി തീരുമാനമെടുക്കുക. കോടതിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും കാവ്യയുടെ ചോദ്യം ചെയ്യുല്‍ തീരുമാനിക്കുക. അന്വേഷണത്തിന് മൂന്നു മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടു െ്രെകംബ്രാഞ്ച് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ ഫോറന്‍സിക് പരിശോധന നടത്തി തെളിവായി കോടയില്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോടതിയെ ധരിപ്പിക്കും.