കോട്ടയം- ഫഌറ്റിന്റെ 12-ാം നിലയില്‍നിന്നു വീണ് സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. യുഎസിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോണ്‍ ടെന്നി കുര്യന്റെ മകള്‍ റെയ (15) ആണ് മരിച്ചത്. 10-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ഇന്നലെ രാത്രി 10നാണ് സംഭവം.
ശബ്ദം കേട്ട് എത്തിയ ഫഌറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ആണ് പെണ്‍കുട്ടി വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ ഫഌറ്റ് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു. കണ്‍ട്രോള്‍ റൂം പോലീസ് എത്തി റെയയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.