മലപ്പുറം- പാലക്കാട് ജില്ലയിലെ കൊലപാതകങ്ങളുടെ പശ്ചാതലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. മുഖ്യമന്ത്രിയുടെ പഴയ ഒക്കച്ചങ്ങാതിമാരാണ് കൊലയ്ക്ക് പിന്നിലെന്നും അബ്ദുറബ്ബ് ആരോപിച്ചു. ഫെയ്്‌സ് ബുക്ക് പോസ്റ്റിൽനിന്ന്;
പാർട്ടി സമ്മേളനത്തിന് മൈക്കിളപ്പനെ അനുകരിച്ച് നടുവിലെ കസേരയിൽ വന്നിരുന്ന് ആരോ 'ചാമ്പിക്കോ' എന്നു
പറഞ്ഞിരുന്നു. സമ്മേളനം കഴിഞ്ഞു, കേരളത്തിലിപ്പോൾ ബി.ജെ.പിയും എസ്.ഡി.പി.ഐയും പരസ്പരം
ചാമ്പിക്കൊണ്ടിരിക്കുന്നു. ജനങ്ങളുടെ ഭൂമിയിൽ അതിക്രമിച്ചു കയറി നാട്ടിയ മഞ്ഞക്കുറ്റികൾക്ക് പോലും കാവൽ നിൽക്കാൻ കാക്കത്തൊള്ളായിരം പോലീസുണ്ടായിരുന്ന നാട്ടിലാണ് മനുഷ്യ ജീവന് യാതൊരു സുരക്ഷയും ഇല്ലാതായിരിക്കുന്നത്.
മുഖ്യമന്ത്രീ, 'ശഹീദിനെയും, ബലിദാനിയേയും സൃഷ്ടിക്കാൻ ഇങ്ങനെ പരസ്പരം വാളേന്തി നടക്കുന്നത് കോട്ടയത്തേയും
ഈരാറ്റുപേട്ടയിലെയും നിങ്ങളുടെ പഴയ ഒക്കച്ചങ്ങായിമാരാണ്. ആ ബോധമെങ്കിലും താങ്കളിലെ ആഭ്യന്തരനെ ഉണർത്തിയിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.