Sorry, you need to enable JavaScript to visit this website.

റമദാനിലെ ആദ്യ പത്തില്‍ മൂന്നു ലക്ഷം പേര്‍ മദീന സിയാറത്ത് നടത്തി

മദീന - വിശുദ്ധ റമദാനിലെ ആദ്യ പത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും അനുചര•ാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തിയതായി മസ്ജിദുന്നബവികാര്യ വകുപ്പ് അറിയിച്ചു. വിശുദ്ധ റമദാനിലെ ആദ്യ പത്തു ദിവസത്തിനിടെ 2,98,979 പേരാണ് പ്രവാചകന്റെയും അനുചര•ാരുടെയും ഖബറിടങ്ങളില്‍ സിയാറത്ത് നടത്തിയത്. ഇക്കാലയളവില്‍ 1,32,345 പേര്‍ മസ്ജിദുന്നബവി റൗദ ശരീഫില്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിച്ചു.
റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പുകള്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്ത് പെര്‍മിറ്റുകള്‍ നേടണം. രണ്ടു സമയങ്ങളിലാണ് പുരുഷ•ാര്‍ക്ക് റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. ഉച്ചക്ക് ദുഹ്ര്‍ നമസ്‌കാരത്തിനു ശേഷം മുതല്‍ വൈകീട്ട് അസര്‍ നമസ്‌കാരത്തിനു മുമ്പു വരെയും തറാവീഹ് നമസ്‌കാരം പൂര്‍ത്തിയായ ശേഷം മുതല്‍ സുബ്ഹി നമസ്‌കാരത്തിനു തൊട്ടു മുമ്പു വരെയുമാണ് റൗദ ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കാന്‍ പുരുഷ•ാര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്.

 

 

Latest News