Sorry, you need to enable JavaScript to visit this website.

ശമ്പളമില്ല, വിഷുദിനത്തില്‍ മണ്ണ് സദ്യ വിളമ്പി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

കൊച്ചി- വിഷുവായിട്ടും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മാര്‍ച്ചിലെ ശമ്പളം നല്‍കാത്തതില്‍ പരസ്യ പ്രതിഷേധവുമായി കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്). ശമ്പളം നല്‍കാത്ത സംസ്ഥാന സര്‍ക്കാറിനെതിരെ മണ്ണ് സദ്യ വിളമ്പിയാണ് എംപ്ലോയീസ് സംഘ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. ആലുവ ഡിപ്പോയില്‍ ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിഷുവായിട്ടും മാര്‍ച്ചിലെ ശമ്പളം നല്‍കിയിരുന്നില്ല. ശമ്പളം നല്‍കാന്‍ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നില്ല. അവധിയായതിനാല്‍ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്.
ഇതിനിടെ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കെ.എസ്.ആര്‍.ടി.സിയിലെ ഇടത് യൂണിയനുകള്‍കൂടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റിനെയും സി.എം.ഡിയെയും പിരിച്ചു വിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സി.ഐ.ടി.യു ആവശ്യപ്പെട്ടു.

 

Latest News