കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ കാവ്യയെ എവിടെ വച്ച് ചോദ്യം ചെയ്യും എന്ന കാര്യത്തിലെ അനിശ്ചിതത്വം തുടരുന്നു. നടിയെ അക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ കാവ്യക്കും പങ്കുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. എന്നാല്‍ സാക്ഷിയായിട്ടാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും അതിനാല്‍ തന്നെ വീട്ടില്‍ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് കാവ്യ.
ദിലീപിന്റെയും കാവ്യയുടേയും പദ്മ സരോവരം വീട്ടില്‍ വച്ച് ചോദ്യം ചെയ്യണ്ട എന്നാണ് അന്വേഷണ സംഘത്തിന്റെ ഒടുവിലത്തെ തീരുമാനം. ചെന്നൈയിലായിരുന്ന കാവ്യ ചോദ്യം ചെയ്യലിനായി കഴിഞ്ഞ ദിവസം ആലുവയില്‍ എത്തിയിരുന്നു.