ഭോപ്പാല്‍- പള്ളിക്കു മുകളില്‍ കാവിക്കൊടി ഉയര്‍ത്തിയെന്ന തെറ്റായ ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നതായി സൂചന.
ഖര്‍ഗോണ്‍ അക്രമവുമായി ബന്ധപ്പെട്ട് സിംഗ് സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സംഘ് പരിവാര്‍ സംഘടനകള്‍ ഇദ്ദേഹത്തിന്റെ കോലം കത്തിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ദിഗ് വിജയ് സിംഗിനെ അറസ്റ്റ് ചെയ്യുമെന്ന സൂചന നല്‍കിയത്.
രാമനവമി ഘോഷയാത്രക്കിടെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് ഖാര്‍ഗോണ്‍ നഗരത്തില്‍ ആക്രമണം തുടങ്ങിയത്. തുടര്‍ന്ന് നഗരത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ തുടരുകയാണ്.
മസ്ജിദ് മിനാരങ്ങളില്‍ കാവി പതാക ഉയര്‍ത്തുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിനു പിന്നാലെ അബദ്ധം മനസ്സിലാക്കി സിംഗ് അത് നീക്കം ചെയ്തിരുന്നു. ബീഹാറില്‍നിന്നുള്ള ഫോട്ടോയാണ് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് സിംഗ് പോസ്റ്റ് ചെയ്തിരുന്നത്.
ഖര്‍ഗോണിലെ കലാപവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ 89 പേരെ ജയിലിലടക്കുകയും ചെയ്തു. പൊതു മുതലിനുണ്ടായ നാശനഷ്ടങ്ങള്‍ പരിശോധിക്കാനും കലാപകാരികളില്‍നിന്ന് തുക ഈടാക്കാനും റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക െ്രെടബ്യൂണല്‍ രൂപീകരിച്ചിട്ടുണ്ട്.