തിരുവനന്തപുരം- കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തിരികെ വരുമെന്നും തന്തക്കു പിറന്ന കര്‍ഷകര്‍ അത് ആവശ്യപ്പെടുമെന്നും ബി.ജെ.പി സുരേഷ് ഗോപി.
തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞാനൊരു ബി.ജെ.പിക്കാരനാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ എനിക്ക് രോഷമുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കാര്‍ഷിക നിയമങ്ങള്‍ തിരികെ വരിക തന്നെ ചെയ്യും. ഇല്ലെങ്കില്‍ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സര്‍ക്കാരിനെ പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.






