Sorry, you need to enable JavaScript to visit this website.

'തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ 2022': സ്വാഗതസംഘം രൂപീകരിച്ചു

വയനാട് ജില്ലാ തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ സ്വാഗതസംഘം രൂപീകരണയോഗം തരുവണയിൽ എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീർ അഹ്ദൽ കാസർകോട് ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി- എസ്.എസ്.എഫ് വയനാട് ജില്ലാ തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ ഏപ്രിൽ 24 നു തരുവണയിൽ നടക്കും. 
തരുവണ ദാറുൽ ഉലൂം സുന്നി മദ്രസയിൽ ചേർന്ന യോഗം പരിപാടിയുടെ വിജയത്തിനു സ്വാഗതസംഘം രൂപീകരിച്ചു. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സയ്യിദ് മുനീർ അഹ്ദൽ കാസർകോട് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയീദ് ഇർഫാനി റിപ്പൺ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഫൽ പിലാക്കാവ്, നാസർ മാസ്റ്റർ തരുവണ, അലി സഖാഫി തരുവണ, കമ്പ അബ്ദുല്ല ഹാജി എന്നിവർ പ്രസംഗിച്ചു. 
ഭാരവാഹികളായി അലി സഖാഫി തരുവണ (ചെയർമാൻ), നൗഷാദ് മുസ്‌ലിയാർ, ഇ.വി. ഇബ്രാഹിം (വൈസ് ചെയർമാൻ), സുബൈർ അസ്ഹരി(കൺവീനർ), കെ.കെ. മുസ്തഫ, പി.ടി. ഉസ്മാൻ (ജോയിന്റ് കൺവീനർ), കമ്പ അബ്ദുല്ല ഹാജി (ഫിനാൻസ് സെക്രട്ടറി), നാസർ മാസ്റ്റർ തരുവണ(കോ-ഓർഡിനേറ്റർ), സുലൈമാൻ സഅദി, ജാഫർ സ്വാദിഖ് ഇർഫാനി, മമ്മൂട്ടി കാട്ടുമടത്തിൽ, അബൂ ഹന്ന തരുവണ, നജ്മുദ്ദീൻ തരുവണ(മെംബർമാർ) എന്നിവരെ തെരഞ്ഞെടുത്തു. 
ലെവൽ 1, ലെവൽ 2, കാറ്റഗറി എ, കാറ്റഗറി ബി, കാറ്റഗറി സി, കാറ്റഗറി ഡി വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഖുർആൻ ഹിഫഌ, ഖുർആൻ ക്വിസ്, ഖുർആൻ പ്രഭാഷണം എന്നിങ്ങനെ 17 ഇനങ്ങളിലാണ് തർത്തീൽ മത്സരം. യൂനിറ്റ്, ഡിവിഷൻ തല വിജയികളാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുക.

Latest News