ജിസാന്‍- മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഭീഷണിയായിരുന്ന കൂറ്റന്‍ സ്രാവിനെ മത്സ്യ തൊഴിലാളികള്‍ പിടികൂടി. ജിസാനിലെ ഫുര്‍സാന്‍ ദ്വീപിന് സമീപമാണ് സ്രാവിനെ ചൂണ്ടയില്‍ കുരുക്കിയത്. നിരവധി തവണ മത്സ്യതൊഴിലാളികളുടെ വലകള്‍ക്കും ബോട്ടുകള്‍ക്കും നാശനഷ്ടം വരുത്തിയിരുന്നു. മത്സ്യബന്ധനം നടത്തിയിരുന്ന സ്ഥലത്ത് രാത്രി തങ്ങി വലയിലെ മുഴുവന്‍ മത്സ്യങ്ങളെ വിഴുങ്ങിയപ്പോഴാണ് തൊഴിലാളികള്‍ സ്രാവിനെ പിടിക്കാന്‍ തീരുമാനിച്ചത്. മത്സ്യങ്ങളൊന്നുമില്ലാതെ മടങ്ങില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചുവെന്നും ചൂണ്ടയില്‍ കുടുക്കി സ്രാവിനെ ഒരു മണിക്കൂര്‍ നേരത്തെ കഠിനപ്രയത്‌നത്തിനൊടുവില്‍ ബോട്ടിലേക്ക് വലിച്ചുകയറ്റിയെന്നും മത്സ്യ തൊഴിലാളിയായ സുലൈമാന്‍ അല്‍തല്‍ഹി പറഞ്ഞു. സാന്റ് ഇനത്തില്‍ പെട്ട അപകടകാരിയായ സ്രാവാണിത്.