മക്ക - വിശുദ്ധ ഹറമിനു സമീപമുള്ള സെന്‍ട്രല്‍ ഏരിയയിലെ ഷോപ്പിംഗ് മാളില്‍ യാചകവൃത്തിയിലേര്‍പ്പെട്ട രണ്ടു വിദേശ വനിതകളെ ഹജ്, ഉംറ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. ഇരുവരും നുഴഞ്ഞുകയറ്റക്കാരികളാണ്. സൗദി വനിതകളാണെന്ന് വാദിച്ചാണ് ഇരുവരും ഷോപ്പിംഗ് മാളില്‍ ഭിക്ഷാടനം നടത്തിയത്. ഷോപ്പിംഗ് മാളില്‍ ഉപയോക്താക്കളെ നേരിട്ട് സമീപിച്ച് പ്രയാസങ്ങള്‍ അവതരിപ്പിച്ച് ഭിക്ഷാടനം നടത്തുകയാണ് ഇരുവരും ചെയ്തത്.
യാചകവൃത്തിയിലൂടെ നേടിയ പണം ഇവരുടെ പക്കല്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ഇരുവരെയും പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം പറഞ്ഞു. വിദേശ വനിതകള്‍ ഷോപ്പിംഗ് മാളില്‍ യാചകവൃത്തി നടത്തുന്നതിന്റെയും അറസ്റ്റിലായ വനിതകളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.