ജിദ്ദ- യെമനില്‍ സുരക്ഷയും സ്ഥിരതയും അഭിവൃദ്ധിയും പുലര്‍ന്നുകാണണമെന്ന് അതിയായി ആഗ്രഹിക്കുന്നതായി സൗദി അറേബ്യ. ഇടക്കാല ഭരണ ഘട്ടത്തിന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കാനും പ്രതിസന്ധി അവസാനിപ്പിക്കാനും യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സിലിന് സൗദി അറേബ്യ പൂര്‍ണ പിന്തുണ നല്‍കും. യെമന് സാമ്പത്തിക സഹായം സമാഹരിക്കാന്‍ ലക്ഷ്യമിട്ട് അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനെ സൗദി അറേബ്യ പിന്തുണക്കുന്നതായി മന്ത്രിസഭാ യോഗം പറഞ്ഞു.