Sorry, you need to enable JavaScript to visit this website.

ലവ് ജിഹാദ് വിവാദം; തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ്

കോഴിക്കോട്- കോടഞ്ചേരി വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതിൽ  തനിക്ക് തെറ്റുപറ്റിയെന്ന് സി.പി.എം നേതാവ് ജോർജ് എം തോമസ് വ്യക്തമാക്കി. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ജില്ലാ സെക്രട്ടറിയെ അപ്പോൾ തന്നെ അറിയിച്ചുവെന്നും ജോർജ് തോമസ് പറഞ്ഞു. ലവ് ജിഹാദ് നിർമ്മിത കള്ളമാണ് എന്ന പാർട്ടി നിലപാടിന് വിപരീതമായി പറയാൻ പാടില്ലായിരുന്നു. ലവ് ജിഹാദ് എന്നത് ആർഎസ്എസ് പ്രചരണമാണ്. യു.ഡി.എഫ് അവസരം മുതലെടുക്കുന്നത് കണ്ടാണ് അങ്ങിനെ പറയേണ്ടിവന്നത്. കോടഞ്ചേരിയിലെ വിവാഹത്തിൽ ജോർജ് എം തോമസിന്റെ പ്രതികരണത്തിൽ പിശക് പറ്റിയെന്ന് ജില്ലാ സെക്രട്ടറി പി മോഹനനും വ്യക്തമാക്കി. ഡി.വൈ.എഫ്.ഐ നേതാവ് ഒളിച്ചോടിയത് ഒഴിവാക്കാമായിരുന്നുയെന്നും അദ്ദേഹം പറഞ്ഞു.
 

Latest News