Sorry, you need to enable JavaScript to visit this website.

ധൈര്യമുണ്ടെങ്കില്‍ കെ.വി തോമസിനെ തൊട്ടുനോക്കൂ... എ.എ റഹീമിന്റെ വെല്ലുവിളി

തിരുവനന്തപുരം - സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്തിന്റെ പേരില്‍ കെ.വി തോമസിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ ഒരു ചുക്കും ചെയ്യില്ലെന്ന് എ.എ റഹീം എംപി. ധൈര്യമുണ്ടെങ്കില്‍ കെ.വി തോമസിനെ തൊട്ടു നോക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. കെ.വി തോമസിന് കാലത്തിന്റെ ചലനമറിയാമെന്നും അദ്ദേഹത്തിനെ നില്ക്ക് നിര്‍ത്താന്‍ പറ്റാത്ത സുധാകരന് ഈ പണി നിര്‍ത്തി പോയിക്കൂടെയെന്നും ചോദിച്ചു.

എം.കെ സ്റ്റാലിനൊപ്പം കൂട്ടുകൂടാന്‍ കഴിയില്ലെന്ന് പറയാന്‍ സുധാകരന് കഴിയുമോ എന്നും സ്റ്റാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സിക്ക് കത്തയക്കാന്‍ സുധാകരന്‍ തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി വേദി പങ്കിടുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് സി.പി.എമ്മുമായി വേദി പങ്കിടുന്നില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Latest News