ജിദ്ദ- പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് സാധ്യമാകുന്ന പരിഹാരം ലഭ്യമാക്കുന്നതിനും കേരള സർക്കാർ പ്രവാസികൾക്ക് നൽകുന്ന പ്രവാസി ക്ഷേമനിധി പോലുള്ള സേവനങ്ങൾക്ക് അപേക്ഷിക്കാൻ സഹായിക്കുന്നതിനും, ബോധവൽക്കരിക്കുന്നതിനും വേണ്ടി പ്രവാസി സാംസ്‌കാരിക വേദി ഹെൽ്പ് ഡെസ്‌ക് ആരംഭിച്ചു. ശറഫിയ്യ ഇമ്പാല ഗാർഡനിൽ പ്രവാസി സെൻട്രൽ കമ്മറ്റി ജനൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ, ഫൈസലിയ പ്രസിഡന്റ് നൗഷാദിൽ നിന്ന് ക്ഷേമനിധി അപേക്ഷ സ്വീകരിച്ചു ഉദ്ഘാടനം ചെയ്തു.
എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7.30 മുതൽ രാത്രി 10.30 വരെ ഹെൽപ് ഡസ്‌ക് സേവനം ലഭ്യമായിരിക്കും. സഹായം ആവശ്യമുള്ളവർക്ക് ഹെൽപ് ഡസ്‌കിനെ സമീപിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹെൽപ് ഡസ്‌ക് കൺവീനർ കബീർ മുഹസിൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി ട്രഷറർ എം.പി. അഷറഫ് നന്ദിയും പറഞ്ഞു.