അടിമാലി- സ്വത്ത് തർക്കത്തിനിടെ മകന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റു കഴിഞ്ഞ മാസം മുതൽ ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിൽ പടയറ വീട്ടിൽ ചന്ദ്രസേനൻ (60) ആണ് മരിച്ചത്. അടിമാലി ഇരുമ്പുപാലം പഴമ്പിള്ളിച്ചാലിലാണ് സംഭവം. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചന്ദ്രസേനൻ. പരുക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നാണ് മരിച്ചത്. മകനെ പോലീസ് അറസ്റ്റ് ചെയ്തു.