Sorry, you need to enable JavaScript to visit this website.

കേരളത്തിന്റെ ജീവിതനിലവാരം യൂറോപ്പിന് സമാനം; കെ-റെയിൽ വേണം-യെച്ചൂരി

കണ്ണൂർ- കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം യൂറോപ്യൻ നിലവാരത്തിലാണെന്നും കെ-റെയിൽ പോലെയുള്ള പദ്ധതികൾ കേരളത്തിൽ അത്യാവശ്യമാണെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി കോൺഗ്രസ് തീരുമാനങ്ങൾ വിശദീകരിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്. മതിയായ നഷ്ടപരിഹാരം നൽകാതെ ഭൂമി ഏറ്റെടുക്കുന്നതിന് എതിരെയാണ് ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമരം സി.പി.എം നടത്തുന്നത്. എന്നാൽ കേരളത്തിലെ സഹചര്യം വ്യത്യസ്തമാണെന്നും യെച്ചൂരി പറഞ്ഞു. ഹിന്ദുത്വ ശക്തികൾക്ക് എതിരെ ഇടത് ജനാധിപത്യ ബദൽ സാധ്യമാക്കാനാണ് നീക്കം. ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് ബി.ജെ.പി ഹിജാബ് അടക്കമുള്ള വിഷയങ്ങളിലൂടെ നടപ്പാക്കുന്നതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
 

Latest News