Sorry, you need to enable JavaScript to visit this website.

മംഗളം വാരിക അച്ചടി നിര്‍ത്തുന്നു

കോട്ടയം- മലയാള ജനപ്രിയ സാഹിത്യത്തില്‍ നിര്‍ണായക സ്ഥാനമുള്ള മംഗളം വാരിക അച്ചടി നിര്‍ത്തുന്നു.
1969 ല്‍ മംഗളം വര്‍ഗീസ് (എം.സി വര്‍ഗീസ്) ആരംഭിച്ച വാരിക ഒരു കാലത്ത് ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരികയായിരുന്നു. 1985 ല്‍ 17 ലക്ഷം കോപ്പികളോടെ ഏഷ്യയില്‍ തന്നെ ഏറ്റവും പ്രചാരമുള്ള വാരിക എന്ന റെക്കോര്‍ഡും മംഗളം സ്വന്തമാക്കിയിരുന്നു. ഈ റെക്കോര്‍ഡ് ഭേദിക്കാന്‍ ഇന്നേവരെ ഒരു വാരികക്കും കഴിഞ്ഞിട്ടില്ല.
പുതിയ എഴുത്തുകാരെ അണിനിരത്തി നൂറുകണക്കിന് ജനപ്രിയ നോവലുകളാണ് മംഗളത്തിലൂടെ വെളിച്ചം കണ്ടത്. സാധാരണ മനുഷ്യരുടെ വായനാശീലത്തെ ഇത്ര കണ്ട് സ്വാധീനിച്ച വാരികകള്‍ ഇന്ത്യയില്‍ അധികമില്ലെന്ന് തന്നെ പറയാം.
സ്ത്രീധനമില്ലാത്ത സമൂഹവിവാഹം, വായനക്കാരുടെ ക്യാന്‍സര്‍ വാര്‍ഡ്, ഭവനരഹിതര്‍ക്ക് വീടുകള്‍ എന്നിങ്ങനെ ഒട്ടനവധി സാമുഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വാരിക നേതൃത്വമേകിയിരുന്നു.

 

 

Latest News