റിയാദ് - ഈ വര്‍ഷം ആദ്യ പാദത്തില്‍ വിദേശ നിക്ഷേപകര്‍ സൗദി ഓഹരി വിപണിയില്‍ 2,808 കോടി റിയാല്‍ മുതല്‍ മുടക്കിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വിദേശ നിക്ഷേപകര്‍ ആകെ 8,876 കോടി റിയാലിന്റെ സൗദി ഓഹരികള്‍ വാങ്ങുകയും 6,068 കോടി റിയാലിന്റെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ വിദേശ നിക്ഷേപകര്‍ 4,364 കോടി റിയാലിന്റെ സൗദി ഓഹരികളാണ് വാങ്ങിയത്. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ പാദത്തില്‍ വിദേശ നിക്ഷേപകര്‍ 103 ശതമാനം കൂടുതല്‍ സൗദി ഓഹരികള്‍ വാങ്ങി.
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ വില്‍പന നടത്തിയതിനെക്കാള്‍ 570 കോടി റിയാലിന്റെ ഓഹരികളാണ് വിദേശികള്‍ അധികം വാങ്ങിയത്. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ സൗദി ഓഹരി വിപണിയില്‍ അധികം നിക്ഷേപിച്ച തുക 386 ശതമാനം തോതില്‍ വര്‍ധിച്ചു.