Sorry, you need to enable JavaScript to visit this website.

'ഞമ്മള് റെഡി'; സന്തോഷ് ട്രോഫി പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി

മലപ്പുറം- സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശമായി മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സന്തോഷ് ട്രോഫി മീഡിയാ കമ്മിറ്റിയും സംയുക്തമായി തയാറാക്കിയ പ്രമോഷണല്‍ വീഡിയോ പുറത്തിറങ്ങി. വൈകീട്ട് 5.30 ന് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക വീഡിയോ പ്രകാശനം ഉദ്ഘാടനം നിര്‍വഹിച്ചു. മലപ്പുറത്ത് നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കളിക്കാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അനസ് എടത്തൊടിക പറഞ്ഞു. അന്തര്‍ദേശീയ, ദേശീയ മത്സരങ്ങളുണ്ടെങ്കിലും കേരളത്തിലെ ആരാധകരുടെ ലോകകപ്പ് സന്തോഷ് ട്രോഫി ആണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പ്രേമം വിളിച്ചോതുന്നതാണ് 1.31 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍, മുന്‍ ഫുട്‌ബോള്‍ താരങ്ങളായ ഐ എം വിജയന്‍, യു ഷറഫലി, ഹബീബ് റഹ്‌മാന്‍, സൂപ്പര്‍ അഷ്‌റഫ് എന്നിവര്‍ക്കൊപ്പം പുതു തലമുറയില്‍ പെട്ടവരും വീഡിയോയില്‍ വേഷമിട്ടിട്ടുണ്ട്. കോഴിക്കോട് ബനാന സ്റ്റോറീസിന് വേണ്ടി സച്ചിന്‍ ദേവാണ് വീഡിയോ സംവിധാനം ചെയ്തിട്ടുള്ളത്. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി റഷീദ് ബാബുവിന്റേതാണ് ആശയം. അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ പി. കെ സബീഷാണ് സ്‌ക്രിപ്റ്റും സംവിധാനവും നിര്‍വഹിച്ചത്.

 

Latest News