കോഴിക്കോട്- താമരശ്ശേരിയിൽ ഒമ്പത് വയസ്സുകാരിയെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ചു. കുട്ടിയുടെ പിതാവാണ് ആക്രമണം നടത്തിയത്. പരപ്പൻപൊയിൽ സ്വദേശി ഷാജിയാണ് ഇരുവരെയും മർദിച്ചത്. മകളുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ചതായും തന്റെ ചെവി കടിച്ചുമുറിച്ചെന്നും ഷാജിയുടെ ഭാര്യ ഫൗസിയ ആരോപിച്ചു. കുട്ടിയുടെ കൈ ഒടിച്ചതായും ഇവർ ആരോപിക്കുന്നു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം സൈക്കിൾ വേണമെന്ന് കുട്ടി പറഞ്ഞതിന്റെ പേരിലാണ് പ്രശ്‌നമുണ്ടായത്. തുടർന്ന് ഫൗസിയയും കുഞ്ഞും ഫിനിയയുടെ വീട്ടിലേക്ക് പോവാൻ ശ്രമിച്ചതോടെ ഷാജി ക്രൂരമായ മർദ്ദനം അഴിച്ചുവിട്ടു. കുട്ടി ന്യൂഡിൽസ് ഉണ്ടാക്കാനായി തിളപ്പിച്ച വെള്ളം ഇയാൾ കുട്ടിയുടെ ദേഹത്ത് ഒഴിച്ചെന്നും ഫൗസിയ പറഞ്ഞു.