കണ്ണൂര്‍ - രാഷ്ട്രീയ പ്രമേയത്തില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ വോട്ടെടുപ്പ് നടന്നു. നാല് പ്രതിനിധികള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രാദേശിക സഹകരണം വേണമെന്ന കേരളഘടകത്തിന്റെ നിര്‍ദേശത്തെ ബംഗാള്‍ ഘടകം പൊതുചര്‍ച്ചയില്‍ തള്ളി. കരട് രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് പ്രകാശ് കാരാട്ട് അവതരിപ്പിച്ചു.
സി.പി.എമ്മിന്റെ അടുത്ത മൂന്നു വര്‍ഷത്തെ രാഷ്ട്രീയ നയപരിപാടികള്‍ തീരുമാനിക്കുന്ന രാഷ്ട്രീയ പ്രമേയത്തിന് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. പതിവില്‍നിന്ന് വ്യത്യസ്തമായി പ്രമേയം അംഗീകരിക്കാന്‍ വോട്ടെടുപ്പ് നടന്നു.
വടക്കേ ഇന്ത്യയില്‍നിന്നുള്ള നാല് പ്രതിനിധികളാണ് പരസ്യമായി നടന്ന വോട്ടെടുപ്പില്‍ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. പൊതുചര്‍ച്ചയില്‍ നിര്‍ദേശിക്കപ്പെട്ട 390 ഭേദഗതികളില്‍ ഭൂരിപക്ഷവും അംഗീകരിച്ചു. ഭേദഗതികളിലും വോട്ടെടുപ്പ് നടന്നു.