Sorry, you need to enable JavaScript to visit this website.

ലോകകപ്പ് വേളയില്‍ യാത്രാവിലക്ക്: വാര്‍ത്ത തള്ളി ഖത്തര്‍

ദോഹ- ഫിഫ ലോകകപ്പ് നടക്കുന്ന സമയത്തു രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഖത്തറിലേക്കുള്ള പ്രവേശനം വിലക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അധികൃതര്‍. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് പൗരന്മാരുടെയും പ്രവാസി താമസക്കാരുടെയും രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളെ ബാധിക്കില്ലെന്ന് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ഔദ്യോഗിക വക്താവ് ഖാലിദ് അല്‍ നാമ വ്യക്തമാക്കി.

ലോകകപ്പിന്റെ സമയത്ത് രാജ്യത്തിനു പുറത്തു പോകുന്ന പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും തിരികെ പ്രവേശനാനുമതി ലഭിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് ഖത്തര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. രാജ്യത്തെ പ്രവാസികളും പൗരന്മാരും ലോകകപ്പിന്റെ സമയത്ത് വിദേശയാത്ര നടത്തുന്നതില്‍ താല്‍പര്യമില്ല. അവര്‍ ലോകകപ്പ് കാണണമെന്നാണ് സുപ്രീം കമ്മിറ്റി ആഗ്രഹിക്കുന്നത്. പക്ഷേ വിദേശയാത്ര നടത്തി തിരികെ വരുമ്പോള്‍ പ്രവേശനം അനുവദിക്കില്ലെന്ന വാര്‍ത്തകള്‍ ശരിയില്ലെന്ന് അല്‍ നാമ വ്യക്തമാക്കി.

 

Latest News