റിയാദ് - മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മാധ്യമ സ്ഥാപനവും മലയാളം ന്യൂസിന്റെ കൂടി ഉടമകളുമായ സൗദി റിസേർച്ച് ആന്റ് മീഡിയ ഗ്രൂപ്പിന് പുതിയ ആസ്ഥാനം. റിയാദിലെ ഇന്റർനാഷണൽ ബിസിനസ്, ട്രേഡ് സെന്ററായ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലേക്കാണ് എസ്.ആർ.എം.ജിയുടെ മുഖ്യ ആസ്ഥാനം മാറ്റുന്നത്. കഴിഞ്ഞ വർഷം ഗ്രൂപ്പ് പ്രഖ്യാപിച്ച വളർച്ച, വിപുലീകരണ തന്ത്രത്തിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് മെയിൻ ആസ്ഥാനം കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലേക്ക് എസ്.ആർ.എം.ജി മാറ്റുന്നത്.
ലോകത്തെ പ്രമുഖ മാധ്യമഗ്രൂപുകളിലൊന്നായി മാറാനുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമാണ് പുതിയ ആസ്ഥാനം. സൗദി തലസ്ഥാനത്ത് ലോക മാധ്യമ, സാങ്കേതിക, മേഖലകളിലെ കമ്പനികളെ ഉള്‍കൊള്ളിച്ച് ആഗോള സാങ്കേതിക മാധ്യമ കൂട്ടായ്മ സ്ഥാപിക്കുന്നതിന്റെ തുടക്കമാണിത്. ഗ്രൂപിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ തമ്മിലുള്ള പരസ്പര സഹകരണത്തോടെ ലക്ഷ്യം കൈവരിക്കുന്നതായിരിക്കും പുതിയ ആസ്ഥാനം. പത്രങ്ങളുടെയും മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും ഡിജിറ്റലൈസേഷന്‍, ജീവനക്കാരുടെ വികസനം, ഇവന്റ്, കോണ്‍ഫറന്‍സുകള്‍, പുസ്തക പ്രസാധനം, ഗവേഷണം തുടങ്ങിയ മേഖലയിലേക്കുള്ള പ്രവേശനം ഇതുവഴി ലക്ഷ്യമിടുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മില്യന്‍ കണക്കിന് വായനക്കാരുടെയും പ്രേക്ഷകരുടെയും അഭിലാഷങ്ങള്‍ക്കനുസൃതമായി ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ പുതിയ ആസ്ഥാനത്തുണ്ടാകും.
ഗ്രൂപിന്റെ വിവിധ സംരംഭങ്ങളായ മലയാളം ന്യൂസ്, അറബ് ന്യൂസ്, ഉര്‍ദു ന്യൂസ്, ശര്‍ഖുല്‍ ഔസത്ത്, അല്‍ശര്‍ഖു ലില്‍ അഖ്ബാര്‍, ഇഖ്തിസാദുശ്ശര്‍ഖ് ബ്ലൂംബര്‍ഗ്, ഇന്‍ഡിപെന്റന്റ് അറബിയ, അര്‍ഖാം, മാന്‍ജ അല്‍അറബിയ, സയ്യിദതീ, ഹിയ എന്നിവയെല്ലാം ഇനി ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കും. ഗ്രൂപിന്റെ പുതിയ സംരംഭങ്ങളായ എസ്ആര്‍എംജി മീഡിയ, എസ്ആര്‍എംജി എക്‌സ്, എസ്ആര്‍എംജി തിങ്ക് എന്നിവ ഫൈനാന്‍ഷ്യല്‍ സിറ്റിയില്‍ പുതിയ ഉള്ളടക്ക വ്യവസായത്തിന് തുടക്കമിടും. അതോടൊപ്പം ഇന്‍ഡിപെന്റന്റ്, ബ്ലൂംബര്‍ഗ് സ്ഥാപനങ്ങളുടെ പങ്കാളിത്തവും ഉറപ്പിക്കും. കമ്പനി വ്യക്തമാക്കി.
ഗ്രൂപിന്റെ പുതിയ ആസ്ഥാനം അല്‍ശര്‍ഖ് ഫോര്‍ ന്യൂസ്, ഈസ്‌റ്റേണ്‍ എകണോമി വിത്ത് ബ്ലൂംബൈര്‍ഗ് നെറ്റ്‌വര്‍ക്കുകളുടെ വിപുലീകരണത്തിനും തുടക്കമാകും. നിലവിലെ ലണ്ടന്‍, ദുബൈ ഓഫീസുകള്‍ക്ക് പുറമെ വാഷിംഗ്ടണ്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഓഫീസുകള്‍ തുറക്കും. സോഷ്യല്‍ മീഡിയ സ്റ്റുഡിയോ അടക്കമുള്ള ഏറ്റവും പുതിയ സ്റ്റുഡിയോ സാങ്കേതിക വിദ്യ, ഡാറ്റാ വിശകലനം,പോഡ്കാസ്റ്റ്, വെര്‍ച്വല്‍ റിയാലിറ്റി സംവിധാനങ്ങള്‍ എന്നിവയിലെ നിക്ഷേത്തിനും പുതിയ ഓഫീസ് സാഹചര്യമൊരുക്കും.
تسطر @SRMG_HQ اليوم فصلاً جديداً في تاريخها العريق بالإعلان عن مقر المجموعة الجديد في @Kafd بقلب الرياض استكمالاً لمسيرة النمو والتوسع وتحقيق رؤيتنا لخلق تجمع إعلامي تقني إبداعي عالمي ونقطة جذب لكل من هو مبدع ودعم صناعة المحتوى والإبتكار لتقديم الأفضل لمساهمينا وعملائنا ومتابعينا pic.twitter.com/j2VqvSmkYD
— Jomana Alrashid | جمانا الراشد (@jomanaalrashid) April 7, 2022
വാര്‍ത്തകളുടെയും വിവരങ്ങളുടെയും പ്രധാന ഉറവിടമെന്ന നിലയില്‍ ഗ്രൂപ്പിന്റെ പാരമ്പര്യത്തിന്റെ പിന്‍ബലത്തില്‍ സാംസ്‌കാരികവും ശാസ്ത്രീയവുമായ ഡോക്യുമെന്ററി ഉള്ളടക്ക വ്യവസായ മേഖലകളുടെ വിപുലീകരണത്തിന് ഇത് സാഹചര്യമൊരുക്കും.
ആഗോള സാങ്കേതിക മാധ്യമ സംഗമ ബിന്ദുവാകാനാണ് പുതിയ ആസ്ഥാനം വഴി ഞങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് എസ്.ആര്‍.എം.ജി സിഇഒ ജുമാനാ അല്‍റാശിദ് പറഞ്ഞു. മാധ്യമ സാങ്കേതിക രംഗത്ത് റിയാദിന്റെ മുഖഛായ തന്നെ മാറ്റി മറിക്കും. സര്‍ഗാത്മകയുള്ള എല്ലാവര്‍ക്കും ഒരു കേന്ദ്രമെന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. സംവിധാനം, നിര്‍മാണം, മാധ്യമപ്രവര്‍ത്തനം, എഴുത്ത്, ഇവന്റ്, ഉള്ളടക്ക വ്യവസായം എന്നിങ്ങനെയുള്ള മുപ്പതിലധികം പ്ലാറ്റ് ഫോമുകളില്‍ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. ഡാറ്റാ വിശകലനം, ആശയവിനിമയം, ഇന്റര്‍ കണക്ഷന്‍ എന്നിവയുടെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ വഴി സംരംഭകരുടെ നിക്ഷേപാവസരങ്ങള്‍ക്ക് പ്രത്യേകിച്ച് മാധ്യമ മേഖലയിലുള്ളവര്‍ക്ക് സാങ്കേതിക പിന്തുണ ഉറപ്പുവരുത്താനും ഗ്രൂപിന് കഴിയും.
ഫൈനാന്‍ഷ്യല്‍ സിറ്റി ഒരു വാസ്തുവിദ്യാ മാസ്റ്റര്‍ പീസ് ആയാണ് കണക്കാക്കുന്നത്. അല്‍റാശിദ് പറഞ്ഞു.
ഏറ്റവും പ്രമുഖമായ പ്രാദേശിക മീഡിയ ഗ്രൂപ്പിന്റെ ആസ്ഥാനം ഇവിടെ ആരംഭിക്കുന്നത് ഞങ്ങളുടെ വികസനത്തിലെ ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് കിംഗ് അബ്ദുല്ല ഫൈനാന്‍ഷ്യല്‍ സിറ്റി സിഇഒ ഗൗതം ശശിത്തല്‍ പറഞ്ഞു. എസ്.ആര്‍എം.ജിയും കാഫ്ദും ഇന്‍ഫര്‍മേഷന്‍ മേഖല അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.