മക്ക - വിശുദ്ധ ഹറമില്‍ സഫാ, മര്‍വക്കിടയില്‍ തീര്‍ഥാടകര്‍ക്കിടയില്‍ സംഘര്‍ഷം. രണ്ടു പേര്‍ക്കിടയിലുണ്ടായ വാക്കേറ്റം മൂര്‍ച്ഛിച്ച് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. സംഘര്‍ഷത്തിന് തുടക്കം കുറിച്ച രണ്ടു തീര്‍ഥാടകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. ഇരു ഹറമുകളിലും ഉംറ കര്‍മവും നമസ്‌കാരവും നിര്‍വഹിക്കുമ്പോള്‍ എല്ലാവരും സമാധാനം പാലിക്കണമെന്ന് ഹജ്, ഉംറ സുരക്ഷാ സേന ആവശ്യപ്പെട്ടു. ഹറമില്‍ തീര്‍ഥാടകര്‍ സംഘര്‍ഷത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.