സുല്‍ത്താന്‍ ബത്തേരി-മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ 35 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്തുവീട്ടില്‍ മുഹമ്മദ് ബഷീറിനെയാണ്(30) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പ്രജിത്ത്, പ്രിവന്റീവ് ഓഫീസര്‍മ്മാരായ വി.ആര്‍.ബാബുരാജ്, സുരേഷ് വെങ്ങാലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഒ.സജീവ്, കെ.യു.ജോബിഷ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. മൈസൂരു-കല്‍പറ്റ കേരള ആര്‍.ടി.സി ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ബഷീര്‍.ന്യൂജന്‍ ഇനത്തില്‍പ്പെട്ട അതിമാരക മയക്കുമരുന്നാണ് എം.ഡി.എം.എ.