പാലക്കാട്- ഒലവക്കോടിന് സമീപം യുവാവിനെ തല്ലിക്കൊന്നു. ബൈക്ക് മോഷ്ടിച്ചു എന്നാരോപിച്ചാണ് സംഭവം. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖി(27)നെയാണ് കൊന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ഒലവക്കോട് ഐശ്വര്യനഗർ കോളിനിയിലാണ് സംഭവം. മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.