കൊച്ചി- നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യമാധവനെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. മൂന്നു മാസത്തെ സമയമാണ് തേടിയത്. കാവ്യയെ ചോദ്യം ചെയ്യാൻ സമീപിച്ചെങ്കിലും ചെന്നൈയിലാണ് എന്ന മറുപടിയാണ് ലഭിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.