കണ്ണൂരിലേക്ക് പോകും, കെ.പി.സി.സിക്ക് തന്നെ  തൊടനാവില്ലെന്ന് കെ.വി തോമസ് 

കൊച്ചി- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് സിപിഎം കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍പങ്കെടുക്കും.  തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്  കൊച്ചിയിലെ വസതിയില്‍ വാര്‍ത്താ സമ്മേളനത്തിലാണ്.  താന്‍ കോണ്‍ഗ്രസ് വിടുന്നില്ല. രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്ത് ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയതയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന്റെ പേരില്‍ തനിക്കെതിരെ നടപടിയെടുക്കാന്‍ കെ.പി.സി.സിക്ക് കഴിയില്ല. താന്‍ എ.ഐ.സി.സി അംഗമാണ്. ഡി.എം.കെ നേതാവ് സ്റ്റാലിന്‍ സംഘടിപ്പിക്കുന്ന സെമിനാറിലാണ് പോകുന്നത്. നാളെ കോണ്‍ഗ്രസ് സ്റ്റാലിന്റെ പിന്തുണ വേണ്ടായെന്ന് വെക്കുമോയെന്നും തോമസ് ചോദിച്ചു. തന്നെ പരമാവധി അപമാനിച്ചു കഴിഞ്ഞുവെന്നും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ കെ.വി തോമസ് പറഞ്ഞു. മത്സ്യ തൊഴിലാളി കുടുംബത്തില്‍ ജനിച്ച തനിക്ക് ഷെയറിംഗ് എന്നതുമൊരു ശീലമാണ്-അദ്ദേഹം പറഞ്ഞു. 

Latest News