കോഴിക്കോട്- മുക്കം ചെറുവാടിക്ക് സമീപം പഴംപറമ്പിൽ ആനക്ക് ഭക്ഷണം കൊടുക്കാൻ പോയ കുട്ടിയെ ആന വീശിയെറിഞ്ഞു. ഭാഗ്യം കൊണ്ടാണ് കുഞ്ഞ് രക്ഷപ്പെട്ടത്.
ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഉമ്മമാർക്ക് ഒപ്പം എത്തിയ കുഞ്ഞിനെയുമായി ഒരാൾ ആനയുടെ അടുത്തേക്ക് ഭക്ഷണവുമായി പോകുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. തൊട്ടടുത്തെത്തിയ കുട്ടി ആനയുടെ തുമ്പിക്കൈയിലേക്ക് ഭക്ഷണം നീട്ടുന്നതിനിടെ ആന തുമ്പിക്കൈ ഉപയോഗിച്ച് പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾ കുട്ടിയെ തുമ്പിക്കൈയിൽനിന്ന് പിടിച്ചുവലിച്ചെടുത്താണ് കുഞ്ഞിനെ രക്ഷിച്ചത്. ഇതിന് പിന്നാലെ കുട്ടിയുടെ ബന്ധുക്കളുടെ കരച്ചിലും വീഡിയോയിൽ കേൾക്കാം.