Sorry, you need to enable JavaScript to visit this website.

ആശങ്ക തീര്‍ത്തിട്ട് മതി കെ-റെയില്‍,  പാര്‍ട്ടി കോണ്‍ഗ്രസില്‍ ബിഷപ്പ് 

കണ്ണൂര്‍- കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് കണ്ണൂര്‍ ബിഷപ്പ് അലക്‌സ് വടക്കുംതല. കെസിബിസി നിലപാടില്‍ എല്ലാം വ്യക്തമാണെന്നും ഫാദര്‍ അലക്‌സ് പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് ബിഷപ്പിന്റെ പ്രതികരണം. സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രത്യേക ക്ഷണിതാവായാണ് ബിഷപ്പെത്തിയത്. രാവിലെ പത്തുമണിയോടെയാണ് സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നത്. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പതാകയുയര്‍ത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. 812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. 
 

Latest News