ഇടുക്കി- ഉടുമൽപേട്ട മൂന്നാർ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ മുൻവശത്തെ ഗ്ലാസ് കാട്ടാന തകർത്തു. പടയപ്പ എന്ന വിളിപ്പേരുള്ള ആനയാണ് ഗ്ലാസ് തകർത്തത്.
ഒരാഴ്ച മുൻപ് ആനത്താരയിലൂടെ എത്തിയ ട്രാക്ടർ പടയപ്പ തട്ടിത്തെറിപ്പിച്ചിരുന്നു. കൊളുന്തടക്കമുള്ള വാഹനം സമീപത്തെ കാട്ടിലേക്ക് കുത്തിമലർത്തിയിട്ടു. ലോക്ക്ഡൗൺ സമയത്ത് മൂന്നാർ ടൗണിൽ എത്തിയ കാട്ടാന വർഷങ്ങൾ പിന്നിട്ടെങ്കിലും ഉൾക്കാട്ടിലേക്ക് പോകാൻ തയ്യാറായിട്ടില്ല. പ്രായാധിക്യം മൂലം കാട്ടിൽ പോയി ആഹാരം കണ്ടെത്താൻ കഴിയാത്തതിനാൽ ജനവാസമേഘലയിലെ സമീപങ്ങളിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്.