റിയാദ്- സൗദി അറേബ്യയില്‍ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഏപ്രില്‍ ഒന്നു മുതല്‍ ഡെബിറ്റ് കാര്‍ഡായ മദ എ.ടി.എം കാര്‍ഡ് ഉപയോഗിക്കാമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി അറിയിച്ചു.
നിലവില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങണമെങ്കില്‍ വിസ, മാസ്റ്റര്‍ കാര്‍ഡുകളാണ് സ്വീകരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കാത്തവര്‍ക്ക് സദാദ് അക്കൗണ്ട് വഴിയാണ് ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യം.