കണ്ണൂര്‍- ആശുപത്രിയില്‍ വാക്‌സിനേഷനിടെ മൊട്ടിട്ട പ്രണയം ദുരന്ത പര്യവസായിയായി. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് സ്വയം തീ കൊളുത്തി ജീവനൊടുക്കി. കാവുമ്പായി ഐച്ചേരിയില്‍ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകന്‍ ലെബിന്‍ ആണ് ആത്മഹത്യ ചെയ്തത്. 22 വയസായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കോവിഡ് വൊളന്റിയറായിരുന്നു ലെബിന്‍. വാക്‌സിനേഷന്‍ സമയത്ത് ആശുപത്രിയില്‍ വെച്ചാണ് യുവതിയെ കണ്ടതും ഇഷ്ടപ്പെട്ടതും. വ്യത്യസ്ത മതത്തില്‍പ്പെട്ടവരായതിനാല്‍ വിവാഹാഭ്യര്‍ഥന യുവതിയുടെ ബന്ധുക്കള്‍ നിരസിച്ചു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായത്. രണ്ട് ദിവസമായി യുവാവിനെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പാഞ്ഞു. റോഡില്‍നിന്ന് 200 മീറ്ററോളം മാറി കുന്നിന്‍ചരിവിലെ റബ്ബര്‍ത്തോട്ടത്തിലാണ് സംഭവം നടന്നത്. അടുത്ത് മറ്റ് വീടുകളൊന്നുമില്ലാത്തതിനാല്‍ നാട്ടുകാരറിയാന്‍ വൈകി. കൂട്ടുകാരനും മറ്റൊരു ബന്ധുവും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.